ഐസ്ക്രീം: ഐപ്പിനെ കോടതി വിലക്കി
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നതില്‍ നിന്ന് സ്റേറ്റ് അറ്റോര്‍ണി പി.സി ഐപ്പിനെ ഹൈക്കോടതി തടഞ്ഞു. ഈ കേസ് വാദിക്കണമെങ്കില്‍ പ്രത്യേക പ്രോസിക്യൂട്ടറായി നിയമിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവു ഹാജരാക്കിയാല്‍ മാത്രമെ ഐപ്പിന് കേസില്‍ ഹാജരാകാനാവൂയെന്ന് ജസ്റിസ് .കെ പത്മനാഭന്‍ ഉത്തരവിടുകയായിരുന്നു.
സ്റേറ്റ് അറ്റോര്‍ണിയായ ഐപ്പിന് സര്‍ക്കാരിനു വേണ്ടി ഹാജരാകാനുള്ള അര്‍ഹതയില്ലെന്ന് ക്രിമിനല്‍കേസിലെ 24-ാം വകുപ്പ് ചൂണ്ടിക്കാട്ടി പ്രതിഭാഗം വക്കീലായ എ.രാംകുമാര്‍ വാദിക്കുകയായിരുന്നു. ഈ വാദം കോടതി അംഗീകരിച്ചു.
ഐസ്ക്രീം കേസിലെ സ്റേ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ തന്നെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യമായ രേഖകളൊന്നും തന്നെ സര്‍ക്കാരിനു ഹാജരാക്കാന്‍ കഴിയാതിരുന്നത് നിയമവൃത്തങ്ങളില്‍ത്തന്നെ ചര്‍ച്ചാവിഷയമായിട്ടുണ്ട്. കേസ്ഡയറി വിവാദത്തില്‍ സര്‍ക്കാര്‍ ഒഴിവാക്കിയ പി.വി മാധവന്‍ നമ്പ്യാര്‍ക്കു മാത്രമെ ഇപ്പോള്‍ പ്രത്യേക പ്രോസിക്യൂട്ടര്‍ പദവിയുള്ളൂ.
രേഖകള്‍ ഹാജരാക്കാമെന്ന് ഐപ്പ് അറിയിച്ചിട്ടുണ്ട്.
കേസില്‍ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് ഇപ്പോഴത്ത കോടതി ഉത്തരവ്.












Click it and Unblock the Notifications