കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിക്കെതിരെ ലോകായുക്ത കേസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആരോപണവിധേയനായ മന്ത്രി കുഞ്ഞാലിക്കുട്ടിയെ മാറ്റണമെന്നാവശ്യപ്പെട്ട് ലോകായുക്തയില്‍ കേസ്. ഇതെക്കുറിച്ച് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, മന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവരോട് ലോകായുക്ത വിശദീകരണം തേടി.

പേട്ടയിലെ പൊതുപ്രവര്‍ത്തകനായ തുണ്ടത്തില്‍ വീട്ടില്‍ കൃഷ്ണമൂര്‍ത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത വിശദീകരണം തേടിയിട്ടുള്ളത്.

മന്ത്രിക്കെതിരെ പരാതിയുന്നയിച്ച റജീനയുടെ ജീവനു തന്നെ ഭീഷണിയുണ്ടായിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു. മാത്രമല്ലാ, പഴയൊരു കേസിലുള്‍പ്പെടുത്തി അവരെ അറസ്റു ചെയ്യുകയും ചെയ്തു.

ഐസ്ക്രീം പാര്‍ലര്‍ കേസന്വേഷണം ശരിയായ ദിശയില്‍ നീങ്ങണമെങ്കില്‍ കുഞ്ഞാലിക്കുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കുകതന്നെ വേണം. കേസന്വേഷണം നടത്തുന്നവരെ കുഞ്ഞാലിക്കുട്ടി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് സ്വാധീനിക്കുന്നതിനു തെളിവായി ധാരാളം സംഭവങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്കും നിര്‍ദേശം നല്‍കണം.

ലോകായുക്ത ജസ്റിസ് കെ. ശ്രീധരന്‍, ഉപലോകായുക്ത ജസ്റ്റിസ് കെ.എ ഷാഫി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഈ കേസ് ഡിസംബര്‍ 20നു പരിഗണിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X