റിപ്പോര്‍ട്ട്: കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമം
കോഴിക്കോട്: ഐസ്ക്രീം കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി നിരപരാധിയാണെന്ന് ഉത്തരമേഖലാ ഐ.ജി ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടിലുള്ളതായി അറിയുന്നു. മന്ത്രിക്കെതിരെയുള്ള കേസുകള്‍ കോടതികള്‍ തള്ളിക്കളഞ്ഞിട്ടുള്ളതായും സൂചനയുണ്ട്.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ മുഖ്യസാക്ഷി റജീനയുടെ ഇപ്പോഴത്തെ മൊഴികള്‍ മുന്‍പു നല്‍കിയ മൊഴികളോടു സാമ്യമുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
മന്ത്രിക്കെതിരെ റജീന നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഐസ്ക്രീം സംഭവത്തിലെ പഴയ കേസ് ഡയറി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി ഐ.ജി അരവിന്ദ് രഞ്ജനോട് ആവശ്യപ്പെട്ടിരുന്നു.
റജീന നല്‍കിയ മൊഴിയില്‍ മന്ത്രി തന്നെ പീഡിപ്പിക്കുമ്പോള്‍ 16 വയസേ ഉണ്ടായിരുന്നുവുള്ളൂയെന്നു പറഞ്ഞിരുന്നതായി ഐ.ജി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കോടതിരേഖകള്‍ പ്രകാരം റജീനക്ക് പ്രായപൂര്‍ത്തിയായിരുന്നതായെന്നതിനു തെളിവുകളുണ്ടെന്നും പറയുന്നു. റജീനയുടെ ആരോപണങ്ങള്‍ പലതിലും കഴമ്പില്ലെന്നും ആരോപണമുണ്ട്.
മന്ത്രിയെ കുറ്റക്കാരനല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും റിപ്പോര്‍ട്ടില്‍ നടത്തിയിട്ടുണ്ട്. അന്വേഷി പ്രസിഡന്റ് അജിത കേസന്വേഷണത്തില്‍ സംതൃപ്തിയറിയിച്ചിട്ടുള്ളതായി പറഞ്ഞിട്ടുള്ള റിപ്പോര്‍ട്ടില്‍ കേസ് ഡയറി അട്ടിമറിച്ചതായുള്ള അജിതയുടെ ആരോപണങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല.
കേസിനെക്കുറിച്ച് സുഗതകുമാരി, മീനാക്ഷിതമ്പാന്‍ എന്നിവരുടെ പ്രസ്താവനകളും കേസ് ഡയറിയില്‍ ശരിവയ്ക്കുന്നുണ്ട്.












Click it and Unblock the Notifications