Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിന്റെ ഓഫീസ് ഡിവൈഎഫ്ഐ തകര്‍ത്തു

തിരുവനന്തപുരം: കണ്ണൂര്‍ നടന്ന ലീഗ് - സി പി എം ആക്രമണത്തിന്റെ തുടര്‍ച്ചയെന്നോണം തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മുസ്ലിം ലീഗിന്റെ ബ്രാഞ്ച് ഓഫീസ് അടിച്ച് തകര്‍ത്തു.

തിരുവനന്തപുരത്ത് ഇടതുപക്ഷ യുവജന സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന് എത്തിയവരാണ് മുസ്ലിം ലീഗിന്റെ പാളയത്തുള്ള ഓഫീസ് അടിച്ച് തകര്‍ത്തത്. ഓഫീസിനകത്ത് ആരും ഉണ്ടായിരുന്നില്ല.

ഒരു മാസത്തിന് മുമ്പും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഈ ഓഫീസ് ആക്രമിച്ചിരുന്നു. അന്ന് ലീഗിന്റെ നന്ദാവനം റോഡിലുള്ള ജില്ലാ ഓഫീസും അടിച്ച് തകര്‍ത്തിരുന്നു.

തിരുവനന്തപുരം എം.ജി. റോഡില്‍ പ്രകടനത്തിനെത്തിയവുരം പൊലീസും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. പ്രകടനക്കാര്‍ കടകള്‍ക്ക് നേരെയും കല്ലേറും മറ്റും നടത്തുന്നുണ്ട്. എം. ജി. റോഡിലെ കടകളെല്ലാം പ്രകടനക്കാരെ പേടിച്ച് അടച്ചിരിയ്ക്കുകയാണ്. പൊലീസ് ലാത്തിചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് മടങ്ങി പോകുന്ന പ്രവര്‍ത്തകര്‍ മറ്റ് സ്ഥലങ്ങളിലും അക്രമം നടത്തുന്നുണ്ട്.

എം. ജി. റോഡില്‍ അക്രമം നടക്കുന്നതുകൊണ്ട് വാഹനങ്ങളൊന്നും ഈ ഭാഗത്തേയ്ക്ക് കടത്തി വിടുന്നില്ല. നഗരത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+