ആറന്മുള കണ്ണാടിക്ക് പേറ്റന്റ് ലഭിക്കും
കൊച്ചി: പേറ്റന്റ് ലഭിക്കുന്ന ആദ്യത്തെ കേരളീയ ഉല്‍പന്നമെന്ന ഖ്യാതി ആറന്മുള കണ്ണാടിക്കു ലഭിക്കും. ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ വിഭാഗത്തിലാണ് ആറന്മുളക്ക് പേറ്റന്റു ലഭിക്കുക.
ഇതിനുള്ള ആദ്യപടിയെന്ന നിലയ്ക്ക് ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ പേറ്റന്റിനായുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞു.ഡാര്‍ജീലിംഗ് ചായയും പോച്ചംപിള്ളി സാരികളുമാണ് കേരളത്തില്‍ നിന്നും പേറ്റന്റിനായി നല്‍കിയിരിക്കുന്ന മറ്റുള്ളവ. എന്നാല്‍ ഇതിനായുള്ള അപേക്ഷ ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല.
അപൂര്‍വ്വലോഹക്കൂട്ടാലുള്ള ആറന്മുള കണ്ണാടി പമ്പയുടെ തീരത്തുള്ള ആറന്മുളയിലാണ് നിര്‍മിക്കുന്നത്. കാലപ്പഴക്കം കൊണ്ടും മറ്റും ഇതിന് യാതൊരു കേടും സംഭവിക്കുകയില്ല.
ആറു തലമുറകള്‍ മുന്‍പ് തമിഴ്നാട്ടില്‍ നിന്നെത്തിയ ഒരു സംഘമാണ് ഇതിന്റെ ഉപജ്ഞാതാക്കളെന്നു കരുതുന്നു. ഈ സംഘത്തിന്റെ പിന്‍തുടര്‍ച്ചക്കാരായ ചിലര്‍ക്കല്ലാതെ കണ്ണാടിയുടെ നിര്‍മാണരഹസ്യം മറ്റാര്‍ക്കുമറിയില്ല.












Click it and Unblock the Notifications