കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തെനീക്കത്തെ പിന്‍തുണക്കും: പിള്ള

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കേരളാകോണ്‍ഗ്രസ് പിള്ള, ജേക്കബ്ബ് വിഭാഗം ഗ്രൂപ്പുകളും ആര്‍.എസ്.പി താമരാക്ഷന്‍ വിഭാഗവും തീരുമാനിച്ചു.

തിരുവനന്തപുരത്തു ചേര്‍ന്ന പാര്‍ട്ടിനേതാക്കന്മാരുടെയും ഉന്നതനേതാക്കളുടെയും യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

മുന്‍മന്ത്രി കെ.ബി ഗണേഷ്കുമാര്‍, ഷിബു ബേബി ജോണ്‍, ജോണി നെല്ലൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ തീരുമാനമെടുത്തത്.

കുറ്റാരോപിതനായ മന്ത്രിയ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്നും മന്ത്രിയെ പുറത്താക്കുന്നതിനായി പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കാനാണ് തീരുമാനമെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഗണേഷ്കുമാര്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് ഒരു നീതി, താമരാക്ഷനും ഷിബുബേബി ജോണിനും മറ്റൊരു നീതി എന്നിങ്ങനെയുള്ള മുഖ്യമന്ത്രിയുടെ നിലപാടു ശരിയല്ല.

യു.ഡി.എഫില്‍ നിന്നും തങ്ങള്‍ക്കു നീതി ലഭിക്കുന്നില്ലെന്നും രണ്ടുതരം നീതി നടപ്പാക്കുന്ന ഈ മുന്നണിയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X