ലീഗ് അക്രമം ശ്രദ്ധതിരിക്കാന്‍: പിണറായി
തിരുവനന്തപുരം: ലീഗുകാര്‍ സംസ്ഥാനത്ത് അക്രമങ്ങളഴിച്ചു വിട്ടിരിക്കുന്നത് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യത്തില്‍ നിന്ന് പൊതുജനശ്രദ്ധ തിരിച്ചു വിടാനാണെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നും ലീഗുകാരുടെ തന്ത്രങ്ങളില്‍ വീഴില്ലെന്നും നവംബര്‍ 30 ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ അക്രമമുണ്ടാക്കണമെന്നു കരുതിത്തന്നെയാണ് ലീഗുകാരെത്തിയത്. ലീഗുകാരുടെ അക്രമങ്ങള്‍ നിശബ്ദമായി കണ്ടുനിന്ന പൊലീസ് കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യപ്പെട്ട് സമാധാനമായി റാലി നടത്തുകയായിരുന്ന ഡി,വൈ.എഫ്.ഐക്കാരുടെ നേരെ തിരിയുകയായിരുന്നു.
തിരുവനന്തപുരത്ത് പത്രക്കാര്‍ക്കെതിരെ കേസെടുത്ത ഉദ്യോഗസ്ഥാര്‍ക്കെതിരെ നടപടികളുണ്ടായില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയാണെങ്കില്‍ രാഷ്ട്രീയകാരണങ്ങളാല്‍ മന്ത്രി കുഞ്ഞാലിയുടെ രാജിയാവശ്യപ്പെടാന്‍ മടിക്കുകയാണ്. ജനാധിപത്യധ്വംസനം ആരും ഏറെക്കാലം ക്ഷമിക്കില്ലെന്ന് പിണറായി മുന്നറിയിപ്പു നല്‍കി.
പത്രക്കാര്‍ക്കതിരെ കേസെടുത്ത ഗവണ്‍മെന്റ് നടപടിയില്‍ സിപിഎം എക്സിക്യുട്ടീവ് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.












Click it and Unblock the Notifications