കുഞ്ഞാലിക്കുട്ടി പ്രശ്നം: കേരളം ആളിക്കത്തുമെന്ന് വി.എസ്
തിരുവനന്തപുരം: മന്ത്രി കുഞ്ഞാലിക്കുട്ടി രാജിവച്ചില്ലെങ്കില്‍ കേരളം ആളിക്കത്തുന്ന വിധത്തിലുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.
മന്ത്രിസഭയുടെ അഭിമാനം സംരക്ഷിക്കണമെങ്കില്‍ കുഞ്ഞാലിക്കുട്ടിയെ പുറത്താക്കണം. ശക്തമായ ജനവികാരം ആളിക്കത്തിയാല്‍ മാത്രമെ ഈ സര്‍ക്കാര്‍ ന്യായം നടപ്പാക്കുവാന്‍ തയ്യാറാവൂ. ഇടതുപക്ഷ യുവജനസംഘടനകള്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രീതി. നിയമസഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടതില്‍ നിന്നു തന്നെ ഇതു വ്യക്തമാണ്. പല സത്യങ്ങളും സമൂഹത്തില്‍ നിന്നും മറച്ചുപിടിക്കാനുള്ള വ്യഗ്രതയാണ് നിയമസഭ നിറുത്തിവച്ചതില്‍ നിന്നു വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications