ശങ്കരാചാര്യരുടെ അറസ്റ് ദു:ഖകരം: ദലെയ്ലാമ
ബാംഗ്ലൂര്‍: കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയുടെ അറസ്റ് ഏറെ ദു:ഖകരമാണെന്ന് തിബത്തുകാരുടെ ആത്മീയനേതാവ് ദലെയ്ലാമ പറഞ്ഞു.
ബാംഗ്ലൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത ദലെയ്ലാമ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
നിയമം അതിന്റെ വഴിക്ക് നീങ്ങേണ്ടതുണ്ടെന്നും ദലൈയ്ലാമ പറഞ്ഞു. ഇന്ത്യയില്‍ മികച്ച ജനാധിപത്യ സംവിധാനവും സ്വതന്ത്രമായ നീതിന്യായവ്യവസ്ഥയുമാണുള്ളതെന്ന് ദലെയ്ലാമ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications