Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കുറയ്ക്കില്ല

ദില്ലി: കേന്ദ്രഗവണ്‍മെന്റ് ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 60ല്‍ നിന്നും 58ആയി കുറയ്ക്കുന്ന കാര്യം ഗവണ്‍മെന്റ് പരിഗണനയിലില്ലെന്ന് പാര്‍മലെന്ററി കാര്യ വകുപ്പുമന്ത്രി സുരേഷ് പാച്ചൗരി രാജ്യസഭയില്‍ അറിയിച്ചു.

പൊതുകാര്യവകുപ്പ് ഉടച്ചുവാര്‍ക്കുന്നതിനെക്കുറിച്ച് പദ്ധതികള്‍ തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപസമാഹരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് സംസ്ഥാനപ്ലാനിങ്ങ് കമ്മീഷന്‍ വൈസ്ചെയര്‍മാന്‍ എം.വി രാജശേഖരന്‍ പറഞ്ഞു.

അന്താരാഷ്ട്ര തെര്‍മോന്യൂക്ലിയര്‍ പരീക്ഷണപദ്ധതിയില്‍ പങ്കാളിയാകാനുള്ള ഇന്ത്യയുടെ ആഗ്രഹം യൂറോപ്യന്‍ യൂണിയനെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പൃഥിരാജ് ചവാന്‍ അറിയിച്ചു.

പല സ്വാകാര്യ-പൊതുമേഖലാസ്ഥാപനങ്ങളും തങ്ങളുടെ പി.എഫ് വിഹിതം നിക്ഷേപിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പുമന്ത്രി രാദശേഖര്‍ റാവു രാജ്യസഭയില്‍ അറിയിച്ചു.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഒറീസ എന്നിവയാണ് പി.എഫ് നിക്ഷേപത്തില്‍ വീഴ്ച വരുത്തിയിട്ടുള്ള മുഖ്യസംസ്ഥാനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+