കേരളത്തിന് പ്രത്യേക റെയില്‍വെ മേഖലയില്ല
ദില്ലി: കേരളത്തിന് പ്രത്യേക റെയില്‍വെ മേഖല അനുവദിക്കാനാവില്ലെന്ന് റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് ലോക്സഭയില്‍ വ്യക്തമാക്കി.
വര്‍ക്കല രാധാകൃഷ്ണന്‍ എംപിയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ലാലുപ്രസാദ് യാദവ്.
ഇക്കാര്യത്തില്‍ പ്രാദേശികമായ വിവേചനമൊന്നുമില്ലെന്നും ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പ്രത്യേക റെയില്‍വെ മേഖല അനുവദിക്കുന്നതെന്നും ലാലുപ്രസാദ് വ്യക്തമാക്കി.
വലിപ്പം, പ്രവര്‍ത്തനഭാരം, ട്രാഫിക് സംവിധാനം തുടങ്ങിയവ കണക്കിലെടുത്താണ് പ്രത്യേക റെയില്‍വെ മേഖല അനുവദിക്കുന്നത്. ഇതില്‍ പ്രാദേശികമായ പരിഗണകള്‍ ബാധമല്ല- ലാലുപ്രസാദ് പറഞ്ഞു.
കേരളത്തിലെ ജനങ്ങളെ രണ്ടാംകിട പൗരന്‍മാരായാണ് റെയില്‍വെ കാണുന്നതെന്ന് വര്‍ക്കല രാധാകൃഷ്ണന്‍ ആരോപിച്ചു. കേരളം അവഗണിക്കപ്പെടുമ്പോള്‍ അയല്‍സംസ്ഥാനങ്ങളായ തമിഴ്നാടിനും കര്‍ണാടകത്തിനും കൂടുതല്‍ പരിഗണന ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications