കാഞ്ചി: ജാമ്യാപേക്ഷയിലുള്ള വാദം മാറ്റി
ചെന്നൈ: കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയുടെ ജാമ്യാപേക്ഷയിലുള്ള വാദം മദ്രാസ് ഹൈക്കോടതി ഡിസംബര്‍ ആറ് തിങ്കളാഴ്ചയിലേക്കു മാറ്റി.
സുപ്രീംകോടതി അഭിഭാഷകനായ കെ. ടി. എസ് തുളസി തിങ്കളാഴ്ചയേ കോടതിയില്‍ ഹാജരാവൂയെന്നതിന്റെ അടിസ്ഥാനത്തില്‍ വാദം ഡിസംബര്‍ ആറിലേക്കു മാറ്റാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദൊരൈസ്വാമി അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാദം മാറ്റിയത്.
കഴിഞ്ഞ ദിവസം ക്രിമിനല്‍ പീനല്‍ കോഡിന്റെ 437, 439 വകുപ്പുകള്‍ വേര്‍തിരിച്ചുകാണണമെന്ന് ജയേന്ദ്രസരസ്വതിയുടെ വക്കീല്‍ ഐ. സുബ്രഹ്മണ്യം വാദിച്ചിരുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ പഠിക്കാന്‍ തുളസി തിങ്കളാഴ്ച വരെ സമയമാവശ്യപ്പെട്ടിരുന്നു.
രണ്ടും വേര്‍തിരിച്ചുകാണുകയാണെങ്കില്‍ 439-ാം വകുപ്പു പ്രകാരം കോടതിക്ക് കൂടുതല്‍ അധികാരങ്ങളുണ്ടെന്ന് ജസ്റിസ് സുബ്രഹ്മണ്യം അറിയിച്ചു.
പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടുതല്‍ സമയം ചോദിച്ച സാഹചര്യത്തില്‍ മഠാധിപതിയെ താല്‍ക്കാലികജാമ്യത്തില്‍ വിടാന്‍ അദ്ദേഹത്തിന്റെ വക്കീല്‍ വാദിച്ചെങ്കിലും കോടതി ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറയാതിരുന്നതിനാല്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച പീനല്‍കോഡ് വ്യവസ്ഥകള്‍ വീണ്ടും ഉന്നയിക്കുകയായിരുന്നു.












Click it and Unblock the Notifications