വാന്‍ മരത്തിലിടിച്ച് മൂന്ന് മരണം
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിക്ക് സമീപം മാരുതിവാന്‍ മരത്തിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
എറണാകുളം തമ്മനം അബ്ദുഹാജി റോഡില്‍ ഞാക്കടയില്‍ വീട്ടില്‍ ഇസ്മയില്‍ ഹാജി (49), ഭാര്യ സുബൈദ (42), നെട്ടൂര്‍ മരട് കളത്തില്‍ നീട്ടില്‍ അബ്ദുള്‍ഖാദര്‍ (38) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കളമശേരി പള്ളീലങ്കര അയ്യരാത്ത് വീട്ടില്‍ പരീത് (39), ഭാര്യ ജമീല (30) എന്നിവരെ തൃശൂരിലെ ഒരു സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.
ഡിസംബര്‍ ഒന്ന് ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് വാന്‍ മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
തൃശൂരിനടുത്ത് പാവറട്ടിയില്‍ ഒരു ബന്ധുവിന്റെ മരണവിവരം അറിഞ്ഞ് പോയിവരികയായിരുന്നു കാറിലുള്ളവര്‍.












Click it and Unblock the Notifications