Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്ടിയയുമായി കൂടികാഴ്ച നടത്തി. ഡിസംബര്‍ രണ്ട് വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തിയത്.

ഇരുവരും ഏകദേശം അരമണിയ്ക്കൂറോളം ചര്‍ച്ച നടത്തി. വീണ്ടും കുഞ്ഞാലിക്കുട്ടി പ്രശ്നം രൂക്ഷമായിരിയ്ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഈ കൂടികാഴ്ചയ്ക്ക് പ്രാധാന്യമുണ്ട്. 12 ദിവസം നടക്കേണ്ട നിയമസഭാ സമ്മേളനം വെറും രണ്ട് മണിയ്ക്കൂര്‍ മാത്രം നടത്തി സഭ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞതിനെക്കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണരോട് വിശദീകരിച്ചതായി കരുതുന്നു. ഇനി വേണ്ട കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായാണ് കരുതുന്നത്.

കുഞ്ഞാലിക്കുട്ടി ലൈഗികാപവാദ പ്രശ്നം രൂക്ഷമായതിന് ശേഷം ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി ഗവര്‍ണറെ കാണാനെത്തുന്നത്. കഴിഞ്ഞ തവണ ഗവര്‍ണറെ കണ്ട മുഖ്യമന്ത്രി പറഞ്ഞത് ഇത് പതിവ് കൂടികാഴ്ചയാണെന്നും ഭരണപരമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നുമാണ്.

കഴിഞ്ഞതവണ ഗവര്‍ണര്‍ ദില്ലിയില്‍ പോയപ്പോള്‍ സോണിയയുമായി കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി വാര്‍ത്തഉണ്ടായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി വീണ്ടും വീണ്ടും ഗവര്‍ണറെ കാണുന്നത് കോണ്‍ഗ്രസ് ഹൈകമാണ്ടിന്റെ മനസ്സറിയാനോ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ ആണോയെന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+