ദൃശ്യമാധ്യമങ്ങളോടു വിരോധം
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ദൃശ്യമാധ്യമങ്ങളോട് വിരോധമോ? മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിയ്ക്കുന്ന പതിവ് വാര്‍ത്താ സമ്മേളനം ഉണ്ടാവില്ലെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അഞ്ച് പത്രലേഖകര്‍ക്ക് മാത്രം തീരുമാനങ്ങള്‍ വിവരിച്ച് കൊടുത്തു.
മന്ത്രിസഭാ യോഗത്തിന് ശേഷം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കേണ്ടതുള്ളതുകൊണ്ട് വാര്‍ത്താ സമ്മേളനത്തിന് സമയമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മാദ്ധ്യമ ഓഫീസുകളിലേയ്ക്ക് വിളിച്ച് അറിയിച്ചത്.
എന്നാല്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയ വാര്‍ത്താ ലേഖകരോട് തീരുമാനങ്ങള്‍ വിശദീകരിയ്ക്കാന്‍ അദ്ദേഹം തയ്യാറാവുകയും ചെയ്തു. അപ്പോള്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് എങ്ങനെ സമയം ഉണ്ടായി എന്ന് മനസ്സിലാവുന്നില്ല. അദ്ദേഹത്തെ ചെന്ന് കണ്ട സംഘത്തില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അവരെ കാണാന്‍ അദ്ദേഹം സമ്മതിച്ചത്.
വിവാദമായ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുത്തരം കൊടുക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നതു ചിത്രീകരിച്ച് സംപ്രേഷണം ചെയ്താണ് ദൃശ്യമാധ്യമങ്ങള്‍ക്കു നേരെയുള്ള മുഖ്യമന്ത്രിയുടെ വിരോധത്തിനു കാരണം.ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ പ്രശ്നം ഉണ്ടായതുമുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ ലേഖകരെ കാണുന്നത് കഴിയുന്നതും ഒഴിവാക്കുകയാണ്. വാര്‍ത്താ സമ്മേളനങ്ങളില്‍ വന്നാല്‍ തന്നെ എത്രയും പെട്ടെന്ന് അത് അവസാനിപ്പിച്ച് തടി തപ്പുകയാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പതിവ്.












Click it and Unblock the Notifications