Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് വീണ്ടും സംഘര്‍ഷം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ രണ്ടം വ്യാഴാഴ്ച എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെ തുടര്‍ന്ന് സംഘര്‍ഷം.

രണ്ടു സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പടെ നാല് വാഹനങ്ങള്‍ സമരക്കാര്‍ കത്തിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് നാല്പതോളം വിദ്യാര്‍ഥികളെ പൊലീസ് കസ്റഡിയിലെടുത്തു. ആര്‍ട്സ് കോളജില്‍ നിന്ന് വിദ്യാര്‍ഥികള്‍ പൊലീസിനെതിരെ കല്ലേറ് നടത്തി. ആര്‍ട്സ് കോളജില്‍ കയറിയാണ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ് ചെയ്തത്.

കോളജിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സര്‍ക്കാര്‍ വക ജീപ്പ് സമരക്കാര്‍ കത്തിച്ചതിനെത്തുടര്‍ന്നാണ് കാമ്പസിനുള്ളിലേക്ക് പൊലീസ് കടന്നത്. കോളജില്‍ നിന്ന് മണിക്കൂറുകളോളം പൊലീസിനു നേരെ കല്ലേറുണ്ടായി.

കോളജ്ഗേറ്റ് തകര്‍ത്താണ് തമ്പാനൂര്‍ സിഐ ഷറഫുദീന്റെ നേതൃത്വത്തിലുള്ള സംഘം കോളജില്‍ കടന്ന് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ഇവരെ പൂജപ്പര പൊലീസ് ക്യാമ്പിലേക്ക് മാറ്റി. ആര്‍എസ്പി (ബി) ഓഫീസിന് നേരെ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പൊലീസുകാരെ ആക്രമിച്ചുവെന്ന തെറ്റായ സന്ദേശം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതും സിഐ ഷറഫുദ്ദീനായിരുന്നു.

അതേ സമയം കോളജ് ലൈബ്രറിയില്‍ ഇരുന്ന വിദ്യാര്‍ഥികളെയാണ് പൊലീസ് അകാരണമായി പിടിച്ചുകൊണ്ടുപോയതെന്നും കോളജില്‍ കയറാന്‍ പൊലീസിന് അനുമതി നല്‍കിയിരുന്നില്ലെന്നും കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

നന്ദന്‍കോടിനടുത്ത് വനംവകുപ്പിന്റെ കാറ് കത്തിച്ചു. ഇതിനടുത്തുണ്ടായിരുന്ന സ്കൂട്ടറും സമരാനുകൂലികള്‍ അിക്കിരയാക്കി. എകെജി സെന്ററിന് സമീപം ഒരു ബൈക്കും കത്തിച്ചു. അിശമന സേനയെത്തിയാണ് തീ അണച്ചത്.

വൈകുന്നേരം നാലു മണിയോടെ തിരുവനന്തപുരത്ത് സിപിഎം പ്രകടനം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+