കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം
തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനം. മന്ത്രിയെ പുറത്താക്കി യു.ഡി.എഫിന്റേയും സര്‍ക്കാരിന്റേയും പ്രതിഛായ സംരക്ഷിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
കുഞ്ഞാലിക്കുട്ടി പ്രശ്നത്തെക്കുറിച്ച് മുഖ്യമന്ത്രി ആമുഖപ്രസംഗത്തില്‍ ഒന്നും പറയാതിരുന്നതും വിമര്‍ശനത്തിനിടയാക്കി. ജനസമ്പര്‍ക്കപരിപാടിയെക്കുറിച്ചും അടുത്ത ഒരു വര്‍ഷം കൊണ്ട് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്.
എ.കെ ആന്റണിയുടെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള രാജിയും പരാമര്‍ശവിഷയമായി. സത്യസന്ധനായ അദ്ദേഹത്തെ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസിലെ മറ്റുചിലരും ചേര്‍ന്നു ബലികൊടുക്കുകയായിരുന്നുവെന്ന് ബി. വിജയകുമാര്‍ ആരോപിച്ചു.
എ.കെ ആന്റണിയെ മാറ്റിയതെന്തിനാണെന്നു വിശദീകരിക്കണമെന്ന് എം. പി ഗംഗാധരന്‍ ആവശ്യപ്പെട്ടു. ആന്റണിയുടെ രാജിക്കുവേണ്ടി മുറവിളി കൂട്ടിയവര്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടിവന്നിട്ടും കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യപ്പെടാത്തതിനു കാരണം മനസിലാകുന്നില്ല. ഉമ്മന്‍ചാണ്ടി പാണക്കാട് തങ്ങളെ കാണാനെത്തിയത് കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യപ്പെടാനായിരിക്കുമെന്നാണു കരുതിയത്. മന്ത്രിക്കു പിന്‍തുണ നല്‍കാണു പോയതെന്ന് പിന്നീടാണു മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ കേരളത്തില്‍ പൊലീസുകാര്‍ ലീഗുകാര്‍ പറഞ്ഞതേയനുസരിക്കൂവെന്ന സ്ഥിതിയാണെന്ന് കെ.സുധാകരന്‍ ആരോപിച്ചു.
മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ ശത്രുക്കളാക്കി മാറ്റിയിരിക്കുന്നതില്‍ നിയമസഭാകക്ഷി യോഗത്തില്‍ കെ. ബാബു എം എല്‍ എ ഉത്കണ്ഠ പ്രകടിപ്പിച്ചു.












Click it and Unblock the Notifications