Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്ക്രീം പ്രശ്നം സമുദായവല്‍ക്കരിക്കാന്‍ ലീഗ് നീക്കം

കൊല്ലം: ഐസ്ക്രീം വിവാദം സമുദായവത്കരിക്കാന്‍ മുസ്ലീംലീഗ് ശ്രമം തുടങ്ങി. മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ മുസ്ലീംസമുദായത്തെ അടിച്ചമര്‍ത്താനുള്ള നീക്കമാക്കി മാറ്റാനാണ് ലീഗിലെ മന്ത്രിമാരടക്കമുള്ള നേതാക്കന്മാരുടെ ശ്രമം. മുസ്ലീം സംഘടനകളെ ഇക്കാര്യം ബോധ്യപ്പെടുത്തി അവരുടെ പിന്തുണയോടെ മന്ത്രി കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുകയെന്നതാണ് ലീഗിന്റെ തന്ത്രം.

ഇതിനായി വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീറടക്കമുള്ള നേതാക്കള്‍ സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലുള്ള മുസ്ലീംസംഘനടാനേതാക്കളുമായി ചര്‍ച്ചയാരംഭിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ ഇതുവരെയും അഭിപ്രായപ്രകടനം നടത്താതിരുന്ന പല മുസ്ലീംനേതാക്കളും ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കെതിരായി നടക്കുന്ന പ്രതിഷേധം മുസ്ലീംസമുദായത്തെ താറടിച്ചുകാണിക്കാനുള്ള ശ്രമമാണെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത് ലീഗിന്റെ തന്ത്രം ഫലിക്കുന്നെന്ന സൂചനയാണ് നല്‍കുന്നത്.

കുഞ്ഞാലിക്കുട്ടി പ്രശ്നത്തെ ഒതുക്കിത്തീര്‍ക്കാന്‍ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനേയും ലീഗ് കൂട്ടുപിടിക്കുന്നുണ്ട്. മുസ്ലീംസമുദായത്തിന് സംവരണാനുകൂല്യം നല്‍കുന്ന റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണമെന്നും ലീഗ് നേതാക്കള്‍ മുസ്ലീം സമുദായനേതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ മൂന്നുവര്‍ഷമായിട്ടും സമുദായത്തിനു വേണ്ടി ഒന്നുംചെയ്യാതിരുന്ന കുഞ്ഞാലിക്കുട്ടിക്കു വേണ്ടി ശബ്ദമുയര്‍ത്തേണ്ടെന്ന നിലപാടും സംഘടനകളിലെ ഒരു വിഭാഗത്തിനുണ്ട്. ഐസ്ക്ര്ീം പ്രശ്നത്തിലൂടെ മുസ്ലീംസമുദായത്തെയാകെ കുഞ്ഞാലിക്കുട്ടി നാണം കെടുത്തിയെന്നും ഇവര്‍ക്കഭിപ്രായമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+