കുഞ്ഞാലിക്കുട്ടിക്കുള്ള സ്വീകരണങ്ങള്‍ മാറ്റി
തിരുവനന്തപുരം: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്കുള്ള സ്വീകരണയോഗങ്ങള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചു.
കണ്ണൂരിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ കണക്കിലെടുത്താണ് രണ്ടാഴ്ചത്തേക്ക് സ്വീകരണയോഗങ്ങള്‍ മാറ്റിവച്ചത്. അതേസമയം കുഞ്ഞാലിക്കുട്ടിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും.
കണ്ണൂരില്‍ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് ശക്തമായ പ്രതിഷേധം വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് ലീഗിന്റെ ഈ തീരുമാനം.












Click it and Unblock the Notifications