പുതിയ വെളിപ്പെടുത്തലുമായി റജീന
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലെ മുഖ്യസാക്ഷി റജീന വീണ്ടും പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നു.
കോടതിയില്‍ താന്‍ കത്ത് നല്‍കിയത് മൂന്ന് പേരുടെ നിര്‍ബന്ധം മൂലമാണെന്ന് റജീന വാര്‍ത്താലേഖകരോട് പറഞ്ഞു. എന്നാല്‍ ഈ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് റജീന വെളിപ്പെടുത്തിയില്ല. ഡിസംബര്‍ രണ്ട് വ്യാഴാഴ്ച കോഴിക്കോട് ഏഷ്യാനെറ്റ് ഓഫീസിലെത്തി മാധ്യമപ്രവര്‍ത്തകരെ കണ്ടാണ് റജീന പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
കത്ത് നല്‍കണമെന്ന് പറഞ്ഞവരുടെ പേര് വെളിപ്പെടുത്തിയാല്‍ തന്റെ ജീവന്‍ അപകടത്തിലാവുമെന്ന് പേടിയുള്ളതുകൊണ്ടാണ് അവരുടെ പേര് പറയാത്തത്. ഏഷ്യാനെറ്റ് ഓഫീസില്‍ ചെന്ന് ബഹളമുണ്ടാക്കിയതും ഈ മൂന്ന് പേര്‍ പറഞ്ഞിട്ടാണ്- റജീന പറഞ്ഞു.
ഭര്‍ത്താവ് പ്രമോദ് നിര്‍ബന്ധിച്ചതു മൂലമാണ് അജിതയ്ക്കെതിരെ താന്‍ ആരോപണം ഉന്നയിച്ചത്. ഈ സംഭവത്തോടെ അജിതയുടെ മുഖത്ത് നോക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് തനിക്കുള്ളത്.
മൂന്ന് പേര്‍ ആരൊക്കെയാണെന്ന് ഇപ്പോള്‍ പറയില്ല. അവസരം വന്നാല്‍ പറയും. കുഞ്ഞാലിക്കുട്ടിക്കെതിരെ നീങ്ങുന്നത് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെയാണ്. അവര്‍ തന്നെയാണ് അദ്ദേഹത്തിന്റെ ശത്രുക്കള്‍.
ഇപ്പോള്‍ തനിക്ക് തന്റെ കുഞ്ഞ് മാത്രമേയുള്ളൂവെന്നും കുഞ്ഞിനെ ഓര്‍ത്തിട്ടാണ് താന്‍ ആത്മഹത്യ ചെയ്യാത്തതെന്നും റജീന പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ദീപയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് റജീന ഏഷ്യാനെറ്റ് ഓഫീസിലെത്തിയത്. തുടര്‍ന്ന് കൂടുതല് മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അവരുടെ മുന്നില്‍ റജീന പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുകയായിരുന്നു.












Click it and Unblock the Notifications