കാഞ്ചി കേസ്: അപ്പു പൊലീസ് പിടിയില്‍
ചെന്നൈ: ശങ്കരരമാനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ അപ്പു അറസ്റിലായി. ശങ്കരരാമനെ കൊലപ്പെടുത്തിയത് അപ്പു എന്ന കൃഷ്ണസ്വാമിയാണെന്നാണ് പൊലീസ് കേസ്.
കൊല നടത്താനായി കാഞ്ചി ജയേന്ദ്ര സരസ്വതി പത്ത് ലക്ഷം രൂപ അപ്പുവിന് നല്‍കിയെന്നാണ് കേസ്. കേസില്‍ അറസ്റിലായ കതിരവന്‍, ചിന്ന എന്നിവരുടെ മൊഴിയെ തുടര്‍ന്നാണ് അപ്പു പൊലീസ് പിടിയിലായത്.
ജയേന്ദ്ര സരസ്വതിയും അപ്പുവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ബാങ്ക് രേഖകളും ഫോണ്‍ നമ്പറുകളും കിട്ടിയിട്ടുണ്ടെന്ന് പൊലീസ് കോടതിയില്‍ അവകാശപ്പെട്ടിരുന്നു.
അപ്പു ഒരു ക്രിമിനലാണെന്നാണ് പൊലീസ് പറയുന്നത്. ഇതിന് മുമ്പും അപ്പു കൊലക്കേസില്‍ പ്രതിയായിട്ടുണ്ട്.












Click it and Unblock the Notifications