കോടതിവിധി അംഗീകരിക്കാനാവില്ല: ബസു
കൊല്‍ക്കത്ത: ബന്ദുകളും ഹര്‍ത്താലുകളും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിവിധി അംഗീകരിക്കാനാവില്ലെന്ന് സി.പി.എം നേതാവ് ജ്യോതി ബസു. ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബംഗാള്‍ ബന്ദ് നിയമവിരുദ്ധമാണെന്ന കല്‍ക്കത്താഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ബസുവിന്റെ അഭിപ്രായപ്രകടനം. ബംഗാള്‍ ബന്ദ് വേണ്ടെന്നു വയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.
കോടതി നല്ല നിയമങ്ങളും അതോടൊപ്പം ജനങ്ങള്‍ക്കഹിതമായ വിധത്തിനുള്ള തീരുമാനങ്ങളും കൈക്കൊള്ളുന്നുണ്ടെന്നഭിപ്രായപ്പെട്ട ബസു ബന്ദിനെക്കുറിച്ചുള്ള ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ കോടതിയലക്ഷ്യമാകുമോയെന്ന കാര്യത്തിലും സംശയം പ്രകടിച്ചു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമോയെന്ന കാര്യത്തെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications