വിദേശനയത്തില്‍ മാറ്റമുണ്ടെന്ന് യെച്ചൂരി
ഹൈദരാബാദ്: കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രാജ്യത്തിന്റെ വിദേശനയത്തില്‍ നല്ല മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ലോകവ്യാപാരസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍വരെ അത് ചെന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിപിഎം പോളിറ്റ് ബ്യൂറോഅംഗം സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.
ചൈനീസ്, റഷ്യന്‍ നയതന്ത്രകാര്യപ്രതിനിധികള്‍ വന്നത് ഇതിന്റെ സൂചനയാണ്.ലോകവ്യാപാരസംഘടനയിലെ ചിലകരാറുകള്‍ ഈ വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ ജി-20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ ഇന്ത്യക്കനുകൂലമായ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എന്‍ഡിഎ കക്ഷികള്‍ തടസപ്പെടുത്തിയില്ലെങ്കില്‍ പാര്‍ലമെന്റ് സമ്മേളനം നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാനും ബില്ലുകളവതരിപ്പിക്കുവാനും സാധിക്കും. തൊഴിലുറപ്പു വരുത്തുന്ന ബില്ലിനും ലോക്പാല്‍, വനിതാസംവരണ ബില്ലുകള്‍ക്കുമായിരിക്കും സിപിഎം മുന്‍ഗണന നല്‍കുക.
കാര്‍ഷികമേഖലയില്‍ കൂടുതല്‍ നിക്ഷേപമെന്ന ആശയത്തെയും സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി പൊതുനിയന്ത്രണമെന്ന കാഴ്ചപ്പാടിനെയും സ്വാഗതം ചെയ്യുന്നതായി സീതാറാം യെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications