Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമാഭാരതി മാപ്പപേക്ഷിച്ചു കത്ത് നല്‍കി

ദില്ലി: മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതി ബിജെപിയിലേക്ക് തിരിച്ചെത്താനുള്ള സാഹചര്യമൊരുങ്ങി. നവംബര്‍ 10ന് നടന്ന ബിജെപി കേന്ദ്രനേതാക്കളുടെ യോഗത്തില്‍ ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനിക്കെതിരെ വിമര്‍ശനം നടത്തിയതിന് മാപ്പപേക്ഷിച്ചുകൊണ്ട് ഉമാഭാരതി അദ്വാനിക്ക് കത്ത് നല്‍കി.

പാര്‍ട്ടി പ്രസിഡന്റിനെയും നേതാക്കളെയും വേദനിപ്പിച്ച സംഭവത്തില്‍ മാപ്പപേക്ഷിച്ചുകൊണ്ട് താന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും ഇനി തന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തേണ്ടത് പാര്‍ട്ടിയാണെന്നും ഉമാഭാരതി വാര്‍ത്താലേഖകരോട് പറഞ്ഞു.

വെങ്കയ്യ നായിഡു, പ്രമോദ് മഹാജന്‍, അരുണ്‍ ജെറ്റ്ലി തുടങ്ങിയ നേതാക്കള്‍ക്കെതിരെ ആക്ഷേപമുന്നയിച്ചു കൊണ്ട് താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് ഉമ വ്യക്തമാക്കി. കത്തിന്റെ സംഗ്രഹം പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കും. തന്റേതെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ച കത്ത് വ്യാജമാണ്- ഉമ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+