സ്കൂള്‍ വാന്‍ മറിഞ്ഞ് 40 കുട്ടികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ള വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്കൂള്‍ വാന്‍ മറിഞ്ഞ് നാല്പത് കുട്ടികള്‍ക്ക് പരിക്കേറ്റു.
അഞ്ച് പേരുടെ നില ഗുരുതരമാണ്. 20 കുട്ടികളെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14 വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആറ് കുട്ടികളെ പേരൂര്‍ക്കട ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പേരൂര്‍ക്കട സിആര്‍എസ് മെമ്മോറിയല്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. പേരൂര്‍ക്കട എസ്എപി ക്യാമ്പിന് സമീപത്തായാണ് അപകടം നടന്നത്.
വാനിന്റെ അമിത വേഗത മൂലമാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വാനില്‍ കൂടുതല്‍ പേരെ കയറ്റിയിരുന്നെന്നും പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications