Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴീക്കോടിന് തീരുമാനിക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം: എഴുത്തച്ഛന്‍ പുരസ്കാരം ആരുടെ കയ്യില്‍ നിന്നു വാങ്ങണമെന്നു തീരുമാനിക്കുവാനുള്ള സ്വാതന്ത്യ്രം സുകുമാര്‍ അഴീക്കോടിനു തന്നെയാണെന്ന് മുഖ്യമന്ത്രി. ആരില്‍ നിന്നാണ് അത് സ്വീകരിക്കാനാഗ്രഹിക്കുന്നതെന്നു പറഞ്ഞാല്‍ അതനുസരിക്കാമെന്നും അല്ലെങ്കില്‍ പുരസ്കാരം അഴീക്കോടിന്റെ വീട്ടിലെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്നും മുഖ്യമന്ത്രി അഴീക്കോടിനയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് ജയില്‍ പരിസരത്ത് അനധികൃതമായി കെട്ടിടം പണിയുന്നെന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും പുരസ്കാരം വാങ്ങില്ലെന്ന് അഴീക്കോട് പ്രസ്താവിച്ചിരുന്നു. ഇതിനുള്ള മറുപടികത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അഴ്ിക്കോടിന്റെയും ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടേയും കത്തുകിട്ടിയപ്പോള്‍ത്തന്നെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാന്‍ തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ ഏര്‍പ്പെടുത്തിയിരുന്നെന്നും കെട്ടിടംപണി ചട്ടങ്ങള്‍ക്കനുസരിച്ചു തന്നെയാണ് നടക്കുന്നതെന്ന് വ്യക്തമായതിലാണ് എതിര്‍നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെട്ടിടം സംബന്ധിച്ച് നിയമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കില്‍ തന്നെ അറിയിക്കണമെന്നും ആ തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കാനും അഴീക്കോട് പറയുന്ന ശിക്ഷയേറ്റു വാങ്ങാനും താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+