മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്കാരം സ്വീകരിക്കും: അഴീക്കോട്
കൊച്ചി: മുഖ്യമന്ത്രിയില്‍ നിന്ന് എഴുത്തച്ഛന്‍ പുരസ്കാരം സ്വീകരിക്കുമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു.
മുഖ്യമന്ത്രി തനിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയതെന്ന് അഴീക്കോട് വ്യക്തമാക്കി. കത്തില്‍ മുഖ്യമന്ത്രിയുടെ സമീപനം വ്യക്തമായതിനാലാണ് ഈ തീരുമാനമെടുക്കുന്നത്.
കോഴിക്കോട്ട് സബ്ജയിലിന് സമീപം നിയമവിരുദ്ധമായി കെട്ടിടം പണിതതുമായി ബന്ധപ്പെട്ട് വി.ആര്‍. കൃഷ്ണയ്യര്‍ അയച്ച കത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് നേരത്തെ സുകുമാര്‍ അഴീക്കോട് മുഖ്യമന്ത്രിയില്‍ നിന്നും അവാര്‍ഡ് വാങ്ങില്ലെന്ന് പറഞ്ഞത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഴീക്കോടിന് മറുപടി കത്ത് അയച്ചിരുന്നു.












Click it and Unblock the Notifications