Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കമാന്റ് ഇടപെടുന്നു

ദില്ലി: കുഞ്ഞാലിക്കുട്ടി പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇടപെടും. സംസ്ഥാന തലത്തില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ നേരിട്ട് ഇടപെടാനാണ് ഹൈക്കമാന്റിന്റെ തീരുമാനം.

പ്രശ്നം പരിഹരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് എഐസിസി രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ ലീഗിനോട് ആവശ്യപ്പെടാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ലീഗുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ഹൈക്കമാന്റ് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ലീഗുമായി ചര്‍ച്ച നടത്തുന്നതു സംബന്ധിച്ച് യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചനും ഹൈക്കമാന്റ് നിര്‍ദേശം നല്‍കും.

സംസ്ഥാന നേതാക്കള്‍ക്ക് പുറമെ അഹമ്മദ് പട്ടേലും ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്തെയൊട്ടാകെ ബാധിച്ചിരിക്കുന്ന ഈ പ്രശ്നം ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ലെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്.

എ. കെ. ആന്റണി കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി പ്രശ്നത്തിലുള്ള തന്റെ നിലപാട് ആന്റണി സോണിയയെ അറിയിച്ചുവെന്നാണ് അറിയുന്നത്.

ലോക്സഭയില്‍ കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി ലീഗിനെതിരെ ശബ്ദമുയര്‍ത്തിയ സാഹചര്യത്തില്‍ പ്രശ്നത്തില്‍ എത്രയും പെട്ടെന്ന് ഇടപെട്ടേ പറ്റൂവെന്ന് ഹൈക്കമാന്റിന് ബോധ്യമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+