കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിരൂര്‍: അന്വേഷണം സി.ബി.ഐക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: കിളിരൂര്‍ സ്ത്രീപീഡന കേസന്വേഷണം സി.ബി.ഐ ചെന്നൈ യൂണിറ്റ് ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ത്രേട്ട് കോടതിയില്‍ അടുത്ത ആഴ്ച കേസ് രജിസ്റര്‍ ചെയ്യും.

അന്വേഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സി.ബി.ഐയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഈയിടെ കൊച്ചിയില്‍ എത്തിയ സി.ബി.ഐ. ചെന്നൈ സ്പെഷല്‍ യൂണിറ്റ് മേധാവി വെങ്കട്ടരാമന്‍ മധ്യമേഖലാ ഡി.ഐ.ജി.യുമായി കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് സി.ബി.ഐ. ഡയറക്ടര്‍ സ്പെഷല്‍ ക്രൈംസ് യൂണിറ്റിനോട് തിരക്കിയിട്ടുണ്ട്.

കേസിലെ മുഖ്യപ്രതി ലതാനായര്‍ ഉള്‍പ്പെടെയുള്ളവരെ നേരത്തെ അറസ്റ് ചെയ്തിരുന്നു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി ശാരി നായര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് രണ്ടാഴ്ചമുമ്പ് മരിച്ചതോടെ കേസിലെ മുഖ്യ സാക്ഷിയില്‍ നിന്നുകിട്ടേണ്ട തെളിവുകള്‍ ഇല്ലാതായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X