Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് യോഗത്തിന് പൊലീസ് മൈക്ക് നിഷേധിച്ചു

കോഴിക്കോട്: ഡിസംബര്‍ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം വടകരയില്‍ മുസ്ലിം ലീഗ് നടത്താനിരിക്കുന്ന മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്കുള്ള സ്വീകരണ പരിപാടിയില്‍ മൈക്ക് ഉപയോഗിക്കുന്നതിന് പൊലീസ് അനുമതി നിഷേധിച്ചു.

കണ്ണൂരില്‍ നടന്ന സ്വീകരണപരിപാടിയെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്താണ് യോഗത്തില്‍ മൈക്ക് ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചത്.

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേ സമയം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയാല്‍ മാത്രമേ യോഗം റദ്ദാക്കുകയുള്ളൂവെന്ന് മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞമ്മദ് പറഞ്ഞു.

കോഴിക്കോട് മുതലക്കമുളം മൈതാനിയില്‍ ശനിയാഴ്ച സ്വീകരണ പരിപാടി നടത്തുമെന്ന് ലീഗ് അറിയിച്ചിരുന്നു. ഈ യോഗത്തിന് മൈക്ക് ഉപയോഗിക്കാന്‍ ഇതുവരെ ആരും അനുമതി തേടിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ് പറഞ്ഞു. ഈ പരിപാടിക്കും മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കാനിടയില്ല.

അതിനിടെ കണ്ണൂരില്‍ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും മൈക്ക് ഉപയോഗിച്ചതിന് രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ കേസൊന്നും രജിസ്റര്‍ ചെയ്തിട്ടില്ല. രാത്രി 10 മണിക്ക് ശേഷം മന്ത്രി മൈക്കില്‍ സംസാരിച്ചിരുന്നില്ലെന്ന് കണ്ണൂര്‍ എസ്പി സുരേഷ് രാജ് പുരോഹിത് പറഞ്ഞു.

ആ പരിപാടിയില്‍ മന്ത്രി പ്രകോപനപരമായ പരാമര്‍ശം നടത്തിയതായി കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+