എല്‍ഡിഎഫ് പ്രക്ഷോഭം ശക്തിപ്പെടുത്തുന്നു
തിരുവനന്തപുരം: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതാക്കള്‍ ഉപവാസം നടത്തും. ജില്ലാ, താലൂക്ക് തലങ്ങളില്‍ യുവജന, വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും.
ഓരോ ദിവസം കഴിയുന്തോറും സമരം കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്ന രീതിയില്‍ പ്രക്ഷോഭം മുന്നോട്ടുകൊണ്ടുപോവാനാണ് തീരുമാനം. മാര്‍ച്ചുകള്‍ അക്രമാസക്തമാവാതെ നോക്കണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
വി. എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, വെളിയം ഭാര്‍ഗവന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications