കരിപ്പൂര്‍: നടപടിയെടുക്കാന്‍ സ്പീക്കറുടെ നിര്‍ദേശം
ദില്ലി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദേശീയ പതാക മാറ്റി മുസ്ലിം ലീഗിന്റെ കൊടിയുയര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.
ദേശീയപതാകയെ അപമാനിച്ച സംഭവത്തെ ഗൗരവത്തോടെയെടുക്കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു.
ശൂന്യവേളയില്‍ സി. കെ. ചന്ദ്രപ്പന്‍ (സിപിഐ) പ്രശ്നമുന്നയിച്ചതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദേശീയ പതാക മാറ്റി മുസ്ലിം ലീഗിന്റെ കൊടിയുയര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവള അധികൃതര്‍ യാതൊരു നടപടിയുമെടുത്തില്ലെന്ന് ചന്ദ്രപ്പന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications