Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ളഗ്രൂപ്പ് നേതാക്കള്‍ കേരളാ കോണ്‍. സെക്കുലറില്‍

കൊച്ചി: ജേക്കബ്, പിള്ള കേരളാ കോണ്‍ഗ്രസുകളില്‍ നിന്ന് കൂട്ടത്തോടെ പ്രവര്‍ത്തകരെ ചാക്കിട്ട് പിടിയ്ക്കുകയാണ് പി.സി. ജോര്‍ജ്ജിന്റെ കേരള കോണ്‍ഗ്രസ് സെക്യുലര്‍.

ഇപ്പോള്‍ ഭരണമില്ലാത്തതുകൊണ്ട് ജേക്കബ്ബിനോടും പിള്ളയോടും ഒപ്പം നിന്നതുകൊണ്ട് കാര്യമില്ല. പി സി ജോര്‍ജ്ജിന്റെ കക്ഷിയാണെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താനുള്ള സാദ്ധ്യതയും ഏറെയാണ്.

ഇതിന്റെ ഭാഗമായി പിള്ള ഗ്രൂപ്പിന്റെ എറണാകുളം ജില്ലാ പ്രസിഡണ്ട് ഡൊമനിക് കാവുങ്കലടക്കം 25-ഓളം നേതാക്കള്‍ ജോര്‍ജിന്റെ പാര്‍ട്ടിയില്‍ ചേരുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അടുത്ത ദിവസങ്ങളില്‍ മറ്റു ജില്ലകളിലെ ജേക്കബ്-പിള്ള ഗ്രൂപ്പ് നേതാക്കളും പ്രവര്‍ത്തകരും ഇവരുടെ വഴി പിന്തുടരുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കേരളാ കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡണ്ട് കുരുവിള മാത്യൂസ് പറഞ്ഞു. നേരത്തെ പിള്ള ഗ്രൂപ്പിലെ ചില നേതാക്കള്‍ ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നിരുന്നു.

പിള്ളയും മകനും തമ്മിലുള്ള വിഴുപ്പലക്കല്‍ നാടകത്തിലും പിള്ളയുടെ മാടമ്പി നയത്തിലും പ്രതിഷേധിച്ചാണ് തങ്ങള്‍ രാജിവയ്ക്കുന്നതെന്ന് ഡൊമനിക് കാവുങ്കല്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+