Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് തീരുമാനമെടുക്കണമെന്ന് പിള്ള

കോഴിക്കോട്: കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ മുസ്ലിം ലീഗ് സ്വയം തീരുമാനമെടുക്കണമെന്നും പ്രശ്നം ഹൈക്കമാന്റ് പരിഹരിക്കാന്‍ കാത്തുനിന്ന് അപമാനം സഹിക്കേണ്ട സ്ഥിതിയുണ്ടാക്കരുതെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള.

യുഡിഎഫിനെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ എ. കെ. ആന്റണി മുന്‍കൈയെടുക്കണം. ആന്റണി ചില തീരുമാനങ്ങളെടുത്താലേ ഇപ്പോഴത്തെ സാഹചര്യത്തില്‍ രക്ഷയുള്ളൂ.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണ്. എംഎല്‍എമാരുടെ എണ്ണം നോക്കി രണ്ടുതരത്തില്‍ പ്രവര്‍ത്തിക്കുകയാണ് പൊലീസ്. എംഎല്‍എമാരുടെ എണ്ണം കൂടിയവര്‍ക്കും കുറഞ്ഞവര്‍ക്കും രണ്ടുതരം നിയമം എന്നതാണ് സ്ഥിതി. നിയമസഭാ സമ്മേളനം പിരിച്ചുവിട്ടത് സര്‍ക്കാര്‍ നടത്തിയ ഒളിച്ചോട്ടമാണ്.

ഈ മന്ത്രിസഭയില്‍ അംഗമാവാത്തത് തന്റെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് പിള്ള പറഞ്ഞു.

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ പറ്റി താന്‍ ഒന്നും പറയുന്നില്ലെന്നും അതേ സമയം സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തിക പരാധീനതയാവണമെന്നും അതിന് ജാതിമത വ്യത്യാസമില്ലെന്നും പിള്ള വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+