Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊഴിമാറ്റം:ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസിലെ മുഖ്യസാക്ഷി റജീന മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ ആദ്യം നല്‍കിയ മൊഴി മാറ്റിപ്പറയാനുണ്ടായ സാഹചര്യത്തെപ്പറ്റി കോഴിക്കോട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് ക്രൈംസെല്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് കെ.സുകുമാരന്‍ നായര്‍ ഒപ്പിട്ട കേസ് ഓര്‍ഡര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ ലഭിച്ചു.

ക്രൈംബ്രാഞ്ചിന്റെ ക്രൈംസെല്‍ എസ്.പി ടി.വി കമലാക്ഷനാണ് അന്വേഷണച്ചുമതല. അന്വേഷണച്ചുമതല കമലാക്ഷനാണെങ്കിലും കേസന്വേഷിക്കുന്നത് ഡി.വൈ.എസ്.പി മജീദായിരിക്കും. ഇതെക്കുറിച്ച് അന്വേഷണം നടത്താനുള്ള കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവു പ്രകാരം നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സി.പി.ഐയുടെ ജനാധിപത്യ മഹിളാസംഘടനാനേതാവ് വി. എ ബീന സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്.

ക്രിമിനല്‍ കോഡ് 156 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പൊലീസിന്റെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ചിനു വിട്ടത്. കേസ് ഏറ്റെടുക്കുന്നതായി ക്രൈംബ്രാഞ്ച് കോടതിയില്‍ രേഖാമൂലം അറിയിച്ചതിനു ശേഷമേ കേസില്‍ ശരിക്കുള്ള അന്വേഷണം തുടങ്ങൂ. കേസ് ഡയറി പഠിച്ച ശേഷം സംഭവത്തില്‍ ചോദ്യം ചെയ്യേണ്ടവരുടെ ലിസ്റ് ക്രൈംബ്രാഞ്ച് തയ്യാറാക്കും. റജീനയുടെ മൊഴിമാറ്റുവാന്‍ ശ്രമിച്ചുവെന്ന് പരാതിക്കാരി ഉന്നയിച്ചിരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കളായ റൗഫ്, ഷെറീഫ് എന്നിവരേയും ചോദ്യം ചെയ്തേക്കും.

ആവശ്യമെങ്കില്‍ കുഞ്ഞാലിക്കുട്ടിയേയും ചോദ്യം ചെയ്യുമെന്നു സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് 1997ല്‍ കുഞ്ഞാലിക്കുട്ടിയെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.

വനിതാകമ്മീഷന്‍ മുന്‍ ചെയര്‍പേഴ്സണ്‍ സുഗതകുമാരി, സി.പി.ഐ നേതാവ് മീനാക്ഷി തമ്പാന്‍, അന്വേഷി പ്രസിഡന്റ് അജിത എന്നിവരുടെ മൊഴികളും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും.

നേരത്തെ ഉത്തരമേഖലാ ഐ.ജി അരവിന്ദ് രഞ്ജന്‍ റജീന 1997ല്‍ നല്‍കിയ മൊഴിയും ഇപ്പോഴത്തെ മൊഴിയുമായി സാമ്യമുണ്ടോയെന്ന കാര്യത്തെക്കുറിച്ച് ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+