അയോധ്യയില്‍ കര്‍ശനസുരക്ഷാഏര്‍പ്പാട്
അയോദ്ധ്യ: ബാബറി മസ്ജിദ് തകര്‍ത്ത വാര്‍ഷികദിനമായ ഡിസംബര്‍ ആറിനോടനുബന്ധിച്ച് അയോധ്യയിലും ഫാസിയാബാദിലും സുരക്ഷാഏര്‍പ്പാടുകള്‍ കര്‍ശനമാക്കി.
ബി.ജെ.പി രാമക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്തും ഹനുമാന്‍ഗഡി, കനക്ഭവന്‍, നാഗേശ്വരനാഥ് ക്ഷേത്രം എന്നിവിടങ്ങളില്‍ കര്‍ശനമായ സുരക്ഷാഏര്‍പ്പാടുകളാണ് ചെയ്തിരിക്കുന്നതെന്ന് എസ്.പി എസ്.എസ് ബാഗെല്‍ പറഞ്ഞു.
ആറു കമ്പനി സായുധസേന, മിന്നല്‍ പട, മൂന്ന് എസ്.പിമാര്‍, ഏഴ് ഡെപ്യൂട്ടി എസ്.പിമാര്‍, 12 പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍, രണ്ടു ഡസന്‍ എസ്.ഐമാര്‍, സിവില്‍ പൊലീസ് എന്നിവരെ പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
അയോധ്യയിലെല്ലായിടത്തും കര്‍ശനമായ പരിശോധനയ്ക്കു ശേഷമേ ആളുകളെ കടത്തിവിടുകയുള്ളൂ. വ്യക്തമായ കാരണമില്ലാതെ ആരെയും നഗരത്തിലേക്കു പ്രവേശിപ്പിക്കുകയില്ല.
ഹൈവേകളിലും റോഡുകളിലും പരിശോധനാസംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
വി.എച്ച്.പിയുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന ഹിന്ദുമഹാസമ്മേളനമുള്‍പ്പെടെ എല്ലാ പരിപാടികള്‍ക്കും സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications