ഐടി: ഇന്ത്യയും റഷ്യയും സഹകരണത്തിന്
ബാംഗ്ലൂര്‍: കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളിലെ വൈറസ്, ഹാക്കര്‍ ആക്രമണം ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടുന്നതിന് ഇന്ത്യയുടെ റെസബര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി) റഷ്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
സൈബര്‍ സുരക്ഷാ പദ്ധതി ആദ്യഘട്ടത്തിലാണെങ്കിലും ഇ-സുരക്ഷ സംബന്ധിച്ച് റഷ്യയുമായി ഒരു പ്രോട്ടോക്കോളില്‍ ഒപ്പ് വച്ചിട്ടുണ്ടെന്ന് ഐടി ജോയിന്റ് സെക്രട്ടറി മാധവന്‍ നമ്പ്യാര്‍ പറഞ്ഞു.
സോഫ്റ്റ്വേര്‍ പാര്‍ക്ക്, വിവര സുരക്ഷ, സോഫ്റ്റ്വേര്‍ സര്‍വീസുകള്‍ എന്നീ മൂന്ന് മേഖലകളിലായിരിക്കും റഷ്യയുമായി സഹകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സോഫ്റ്റ്വേര്‍ ടെക്നോളജി പാര്‍ക്ക് ഒഫ് ഇന്ത്യ മോസ്കോയില്‍ ഒരു സോഫ്റ്റ്വേര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയിലാണ്.
യൂറോപ്പിലെയും യുഎസ്സിലെയും ഉപഭോക്താക്കള്‍ക്കായുള്ള പദ്ധതികളില്‍ ജോലി ചെയ്യുന്നതിന് ഇന്ത്യന്‍ സോഫ്റ്റ്വേര്‍ കമ്പനികളെ റഷ്യയിലേക്ക് ക്ഷണിക്കുന്നതായി റഷ്യന്‍ ഐടി മന്ത്രി ലിയോണിഡ് ഡി റെയ്മാന്‍ പറഞ്ഞു.
ഇന്ത്യന്‍ സോഫ്റ്റ്വേര്‍ രംഗത്തെ വിജയത്തെ കുറിച്ച് പഠിച്ച് ആ വിജയം റഷ്യയിലും ആവര്‍ത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനും ഇ-ഭരണത്തിനും റഷ്യ ധാരാളമായി നിക്ഷേപം നടത്തുന്നുണ്ടെന്നും ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് പുതിയ അവസരങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications