ഉമയോട് വിരോധമില്ലെന്ന് മഹാജന്‍
ദില്ലി: ഉമാ ഭാരതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നത് താനടക്കമുള്ള രണ്ടാംനിര നേതാക്കള്‍ തടഞ്ഞുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്‍. ഉമാഭാരതിയോട് യാതൊരു വിദ്വേഷവുമില്ലെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ അദ്വാനിയെടുക്കുന്ന ഏതു തീരുമാനവും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഉമാഭാരതിയെ തിരിച്ചെടുക്കാനുള്ള തന്റെ തീരുമാനം അദ്വാനി പിന്‍വലിച്ചതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണസ്വാതന്ത്യം പാര്‍ട്ടി പ്രസിഡന്റിനാണ്. അദ്ദേഹം കൈക്കൊള്ളുന്ന ഏതു തീരുമാനത്തേയും പിന്‍തുണയ്ക്കും.
വ്യക്തിപരമായോ രാഷ്ട്രീയപരമായോ ആരോടും വിദ്വേഷമില്ല. പാര്‍ട്ടിയുടെ ആദര്‍ശങ്ങളിലാണ് താന്‍ വിശ്വസിക്കുന്നത്. വ്യക്തികളിലല്ലാ. തന്നെപ്പറ്റി ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ പാര്‍ട്ടി പ്രസിന്റിനെ സമീപിക്കാം. അദ്ദേഹമെടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കും. ഗുണങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കുമുപരിയായി പാര്‍ട്ടിയുടെ രണ്ടാംനിരനേതാക്കന്മാരില്‍ ഒത്തൊരുമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ മഹാജനുള്‍പ്പെടെയുള്ള നേതാക്കന്മാരെ കുറ്റപ്പെടുത്തുന്ന വിധത്തില്‍ ഉമാഭാരതി അയച്ച കത്ത് ഒരു വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.












Click it and Unblock the Notifications