ജനവരിയില്‍ സഭ വീണ്ടും ചേര്‍ന്നേക്കും
തിരുവനന്തപുരം: പന്ത്രണ്ട് ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന നിയമസഭ ഉപേക്ഷിക്കേണ്ടിവന്നതിനെ തുടര്‍ന്ന് 2005 ജനവരിയില്‍ സഭ വീണ്ടും ചേരുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡിസംബര്‍ മൂന്ന് വെള്ളിയാഴ്ച സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇത് ചര്‍ച്ചാവിഷയമായി.
ജനവരിയില്‍ പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് പാസാക്കിയെടുക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. അപ്പോള്‍ വോട്ട് ഓണ്‍ അക്കൗണ്ട് ഒഴിവാക്കാനാവും. ഇതുസംബന്ധിച്ച തീരുമാനമെടുക്കും മുമ്പ് പ്രതിപക്ഷവുമായി ആലോചിക്കാനും സാധ്യതയുണ്ട്.
പ്രതിപക്ഷം സഹകരിച്ചാല്‍ നേരത്തെ ബജറ്റ് സമ്മേളനം നടത്താമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.
എം.എല്‍.എ. ക്വാര്‍ട്ടേഴ്സില്‍ പണി പൂര്‍ത്തിയാക്കിയ 24 ഫ്ലാറ്റുകള്‍ 15 ന് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. സഭ സമ്മേളനം ഉപേക്ഷിച്ചെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം ഡിസംബര്‍ 15 ന് തന്നെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications