ദില്ലി യാത്ര കുഞ്ഞാലിക്കുട്ടി പ്രശ്നം ചര്‍ച്ച ചെയ്യാനല്ല
കൊല്ലം: കുഞ്ഞാലിക്കുട്ടി പ്രശ്നം ചര്‍ച്ച ചെയ്യാനല്ല താന്‍ ദില്ലിക്ക് പോകുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കേരളത്തിന്റെ വികസന പ്രശ്നങ്ങളും പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്റെ കാര്യപരിപാടികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായമാണ് താന്‍ ദില്ലിക്ക് പോവുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കെപിസിസി പ്രസിഡന്റുമായി നടത്തിയത് പാര്‍ട്ടി നേതാവുമായുള്ള സാധാരണ ചര്‍ച്ച മാത്രമാണ്. ചില ഓര്‍ഡിനന്‍സുകള്‍ ബില്ലാക്കുന്നതു സംബന്ധിച്ചാണ് ഗവര്‍ണറെ കണ്ടത്.
കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ ഹൈക്കമാന്റ് ഇടപെടുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളോടെല്ലാം പ്രതികരിക്കാനാവില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.
എല്‍ഡിഎഫ് മുന്‍ നായനാര്‍ സര്‍ക്കാരിനെതിരെ കൂടി മുന്‍കാല പ്രാബല്യത്തോടെയാണ് പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications