Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയും തെന്നലയും ദില്ലിക്ക്

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും ഡിസംബര്‍ അഞ്ച് ഞായറാഴ്ച ദില്ലിക്കു പോകും. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ഇരുവരും ചര്‍ച്ച നടത്തും.

പ്രധാനമന്ത്രി ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടത്തുന്ന കേരള സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായാണ് ദില്ലിയാത്രയെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടി പ്രശ്നമാണ് സോണിയയുമായുള്ള ചര്‍ച്ചയില്‍ പ്രധാനമെന്ന് സൂചനയുണ്ട്.

പ്രശ്നം കലാപത്തോളമെത്തി നില്‍ക്കുന്ന അവസ്ഥയില്‍ സംസ്ഥാനകോണ്‍ഗ്രസ് നേതൃത്വം തന്നെ ഈ പ്രശ്നം പരിഹരിക്കണമെന്ന് ഇ. അഹമ്മദ് പട്ടേല്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയോടാവശ്യപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടിയുടെ രാജിയല്ലാതെ പ്രശ്നത്തിന് മറ്റു പരിഹാരമില്ലെന്ന അഭിപ്രായം തെന്നല മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് സൂചന.

എന്നാല്‍ മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യപ്പെടില്ലെന്നാണു കരുതുന്നത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് പ്രശ്നപരിഹാരം നിര്‍ദേശിക്കണമെന്നാണ് മുഖ്യമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ താല്‍പര്യം. എന്നാല്‍ സംസ്ഥാനകോണ്‍ഗ്രസുണ്ടാക്കിയ പ്രശ്നങ്ങള്‍ അവര്‍തന്നെ പരിഹരിക്കട്ടെയെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. സര്‍ക്കാരിന്റെ പ്രധാന കൂട്ടുമുന്നണിയായ മുസ്ലീംലീഗുമായി അഭിപ്രായവ്യത്യാസമുണ്ടാകുമോയെന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യപ്പെടുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ വിലക്കുന്നത്.

എന്നാല്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതോടെ എത്രയും പെട്ടെന്ന് പ്രശ്നപരിഹാരമുണ്ടാകേണ്ടതാവശ്യമാണ് എന്നതില്‍ കോണ്‍ഗ്രസിലെ ആര്‍ക്കും എതിരഭിപ്രായമില്ല. ചരിത്രത്തിലാദ്യമായി നിയമസഭാസമ്മേളനം ആരംഭിച്ച അന്നു തന്നെ അവസാനിപ്പിക്കേണ്ട ഗതികേടാണ് സര്‍ക്കാരിനുണ്ടായിരിക്കുന്നത്. രാജി വയ്ക്കാന്‍ കുഞ്ഞാലിക്കുട്ടിയോ രാജിയാവശ്യപ്പെടാന്‍ മുസ്ലീംലീഗോ തയ്യാറാവാത്തതാണ് കോണ്‍ഗ്രസിനെ വലയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+