Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: തമിഴ്നാട് പൊലീസ് നീലേശ്വരത്തെത്തി

നീലേശ്വരം: 19 വര്‍ഷം മുമ്പ് കാഞ്ചി മഠത്തില്‍ വച്ച് മരിച്ച കാഞ്ചീപുരം ചന്ദ്രശേഖര കോളജിലെ സംസ്കൃതം വിദ്യാര്‍ഥി കേശവന്‍നമ്പൂതിരിയുടെ നീലേശ്വരത്തിനടുത്തുള്ള ബങ്കാളത്തെ വീട്ടില്‍ തമിഴ്നാട് പൊലീസ് സംഘമെത്തി.

1985 ഒക്ടോബര്‍ ഒന്നിന് മഠത്തില്‍ വച്ച് കേശവന്‍ നമ്പൂതിരി മരിച്ച സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേശവന്‍ നമ്പൂതിരിയുടെ വീട്ടുകാര്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് ഫാക്സ് സന്ദേശം അയച്ചതിനെ തുടര്‍ന്നാണ് തമിഴ്നാട് പൊലീസ് സംഘം നീലേശ്വരത്തെത്തിയത്. കേശവന്‍ നമ്പൂതിരിയുടെ വീട്ടുകാരില്‍ നിന്നും തമിഴ്നാട് പൊലീസ് മൊഴിയെടുത്തു.

ഷോക്കേറ്റാണ് കേശവന്‍ നമ്പൂതിരി മരിച്ചതെന്നാണ് കാഞ്ചീ മഠം അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. കൊലപാതക കേസില്‍ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി അറസ്റിലായതിനെ തുടര്‍ന്നാണ് കേശവന്‍ നമ്പൂതിരിയുടെ കുടുംബം ജയലളിതക്ക് ഫാക്സ് സന്ദേശം അയച്ചത്.

മഠം അധികൃതര്‍ പറയുന്നതു പോലെ കേശവന്‍ മരിച്ചത് ഷോക്കേറ്റല്ലെന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്ന് കേശവന്‍ നമ്പൂതിരിയുടെ സഹോദരനും തിരുവനന്തപുരം അറക്കത്ത് ദേവി ക്ഷേത്രത്തിലെ പൂജാരിയുമായ നാരായണന്‍ നമ്പൂതിരി പറഞ്ഞു. നഷ്ടപരിഹാരമൊന്നും തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും കേശവന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+