ഏഴിന് എല്‍ഡിഎഫ് എംഎല്‍എമാര്‍ ഉപവസിക്കും
തിരുവനന്തപുരം: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബര്‍ ഏഴിന് എല്‍ഡിഫ് എംഎല്‍എമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവസിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി അറിയിച്ചു.
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഉപവാസം. ഡിസംബര്‍ 18ന് എല്‍ഡിഎഫ് അനുകൂല മഹിളാ സംഘടനകള്‍ സെക്രട്ടറിയേറ്റിന് മുന്നിലും കളക്ടറേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ നടത്തും. 31ന് സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും എല്‍ഡിഎഫ് ബഹുജനമാര്‍ച്ച് നടത്തും.
കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് പാലൊളി ആവശ്യപ്പെട്ടു. കുഞ്ഞിലിക്കുട്ടിക്കെതിരെ നടപടിയെടുക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വീഴ്ചയുണ്ടായിട്ടില്ല. വീഴ്ചയുണ്ടെന്ന് സംശയമുണ്ടെങ്കില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണം.
കിളിരൂര്‍-കവിയൂര്‍ പെണ്‍വാണിഭ കേസുകളില്‍ സിപിഎമ്മുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ മടിക്കേണ്ടതില്ലെന്ന് പാലൊളി പറഞ്ഞു.












Click it and Unblock the Notifications