ലീഗിനെ എല്‍ഡിഎഫില്‍ ചേര്‍ക്കില്ല
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി രാജി വച്ചാല്‍ ലീഗ് എല്‍.ഡി.എഫില്‍ ചേരുമോയെന്ന യു.ഡി.എഫ് ആശങ്കക്കിടെ ലീഗിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് എല്‍.ഡി.എഫ് തീരുമാനം.
പോളിറ്റ് ബ്യൂറോ അംഗം വി.എസ് അച്യുതാനന്ദനും സിപിഐ സെക്രട്ടറി വെളിയം ഭാര്‍ഗവനും ലീഗിനെ എല്‍.ഡി.എഫില്‍ ചേര്‍ക്കാനുള്ള സാധ്യത നേരത്തെ തള്ളിക്കളഞ്ഞിരുന്നെങ്കിലും പാര്‍ട്ടി ഔദ്യോഗികതീരുമാനം പ്രഖ്യാപിക്കുന്നത് ആദ്യമായാണ്.
എല്‍.ഡി.എഫ് സമ്മേളനത്തില്‍ ഈ വിഷയമുന്നയിച്ചത് സിപിഐ സെക്രട്ടറി വെളിയം ഭാര്‍ഗവനാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്നും മുഖ്യമന്ത്രിയെ വിലക്കുന്നത് ലീഗ് എല്‍ഡിഎഫില്‍ ചേരുമോയെന്ന ഭയമാണെന്നും ഈ കാഴ്ചപ്പാട് കോണ്‍ഗ്രസിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമുണ്ടെന്നും വെളിയം വ്യക്തമാക്കി.
ലീഗിനെ എല്‍ഡിഎഫില്‍ ചേര്‍ക്കുന്നതില്‍ അംഗങ്ങളാരും അനുകൂലിച്ചില്ല. തുടര്‍ന്ന് പാര്‍ട്ടിതീരുമാനം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.












Click it and Unblock the Notifications