കരീം മാക്കയിലിനെ ലീഗില്‍ നിന്നു പുറത്താക്കി
ആലപ്പുഴ: മന്ത്രി കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്നാവശ്യമുന്നയിച്ച ലീഗ് ആലപ്പുഴ ജില്ലാ കമ്മറ്റി വൈസ്പ്രസിഡന്റ് കരീം.എം.മാക്കയിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. രാജിക്കാര്യം ലീഗ് സംസഥാനനേതാവ് ജില്ലാകമ്മറ്റിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കരീം പറഞ്ഞു.
ഐസ്ക്രീം കേസില്‍ ആരോപണവിധേയനായ മന്ത്രി കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് കരീം കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് വി.എം സൂധീരനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ലീഗിലെ ചില നേതാക്കള്‍ കരിമണല്‍ ലോബിക്ക് ഒത്താശ ചെയ്തുകൊടുത്തതായും കരീം ആരോപിച്ചിരുന്നു. ഇതിനനുബന്ധമായാണ് കരീമിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിക്കൊണ്ടുള്ള പുതിയ സംഭവവികാസം.












Click it and Unblock the Notifications