വിസ്താര തുക കെട്ടിവെക്കാന്‍ നീലനോട് കോടതി
തിരുവനന്തപുരം: നീലന്‍-നളിനി നെറ്റോ കേസില്‍ ഒമാനിലുള്ള സാക്ഷിയെ വിസ്തരിക്കുന്നതിനായുള്ള തുക കെട്ടിവെക്കാന്‍ നീലലോഹിതദാസന്‍ നാടാരോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ടുകോടതി ഉത്തരവിട്ടു.
1,20,000 രൂപയാണ് ഡിസംബര്‍ ആറിനു മുന്‍പ് കെട്ടിവെക്കാന്‍ മജിസ്ട്രേട്ട് ചെറിയാന്‍ കെ. കുര്യാക്കോസ് നിര്‍ദ്ദേശിച്ചത്. പ്രോസിക്യൂട്ടര്‍, അഭിഭാഷകന്‍, ബെഞ്ച് ക്ലാര്‍ക്ക് എന്നിവരുടെ ചെലവുകള്‍ക്കാണ് തുക. ഒമാനിലുള്ള സാക്ഷിയായ ഷെയ്ക്ക് അഹമ്മദിനെ വിസ്തരിക്കണമെന്ന് നീലലോഹിതദാസന്‍ നാടാര്‍ എം. എല്‍. എ. കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനായി പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നും കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
കമ്മീഷന്റെ വിസ്താരചെലവുകള്‍ക്കായുള്ള തുകയാണ് കെട്ടിവെയ്ക്കാന്‍ കോടതി ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications