കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റജീന കോടതിയിലെത്തി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണഭ കേസിലെ മുഖ്യസാക്ഷിയായ റജീന കോഴിക്കോട് കോടതിയില്‍ ഹാജരായി.

ആത്മഹത്യാ ശ്രമത്തിന് പൊലീസ് എടുത്ത കേസിലാണ് റജീന സ്വന്തം വക്കീലായ ഇബ്രാഹിമിനൊപ്പം കോഴിക്കോട് ഫസ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തിയത്.

കുഞ്ഞാലിക്കുട്ടിയ്ക്കെതിരായ കേസ് ഡിസംബര്‍ നാല് ശനിയാഴ്ച കോടതി പരിഗണിയ്ക്കുന്നുണ്ട്. അതിനിടയില്‍ അപ്രതീക്ഷിതമായി റജീന കോടതിയിലെത്തിയത് എല്ലാപേര്‍ക്കും അതിശയമായി.

ആത്മഹത്യാ കേസില്‍ കോടതിയിലെത്തിയപ്പോള്‍ അഭിഭാഷകന്‍ ഇബ്രാഹിം ഒരു സത്യാവാങ്മൂലം കോടതിയ്ക്ക് നല്‍കി. ഇത് മന്ത്രി കുഞ്ഞാലിക്കുട്ടിയെ സഹായിയ്ക്കുന്ന തരത്തിലുള്ളതായിരുന്നു. കോടതി ഈ സത്യവാങ്മൂലം അംഗീകരിയ്ക്കാന്‍ തയ്യാറായില്ല.

പീഡനം നടക്കുമ്പോള്‍ തനിയ്ക്ക് 16 വയസില്‍ കൂടുതല്‍ ഉണ്ടായിരുന്നെന്നും കുഞ്ഞാലിക്കുട്ടിയെ താന്‍ അറിയില്ലെന്നുമാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളതെന്ന് അറിയുന്നു. എന്നാല്‍ കോടതി ഈ സത്യവാങ്മൂലം കണക്കിലെടുക്കാന്‍ തയ്യാറായില്ല.

റജീനയ്ക്ക് ഇത്തരത്തില്‍ സത്യവാങ്മൂലം സമര്‍പ്പിയ്ക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞാണ് കോടതി ഇത് തള്ളിയത്.

ഇപ്പോള്‍ താമസിയ്ക്കുന്ന പിഡബ്ലിയുഡി ഗസ്റ് ഹൗസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ പലരും പദ്ധതി തയാറാക്കുന്നെന്നും ജീവിതം തന്നെ വിഷമത്തിലായിരിയ്ക്കുകയാണെന്നും കോടതിയിലെത്തിയ റജീന വാര്‍ത്താ ലേഖകരോട് പറഞ്ഞു. പ്രലോഭനത്തിനും ഭീഷണിയ്ക്കും വഴങ്ങിയാണ് സത്യവാങ്മൂലം നല്‍കിയതെന്നും റജീന പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X