കുഞ്ഞാലിക്കുട്ടിയെ കണ്ടിട്ടില്ലെന്ന് റജീന
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലെ മുഖ്യസാക്ഷി റജീന വീണ്ടും മൊഴി മാറ്റുന്നു. മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ കണ്ടിട്ടില്ലെന്ന് റജീന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കെതിരായ മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റജീന പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് താന്‍ പലതും പറഞ്ഞേക്കാമെന്നും കോടതിയില്‍ പറയുന്നതാണ് സത്യമെന്നുമായിരുന്നു റജീനയുടെ മറുപടി. റജീന കുഞ്ഞാലിക്കുട്ടിയെ കണ്ടിട്ടില്ലെന്ന് ഒപ്പമുണ്ടായിരുന്ന അഭിഭാഷകനാണ് വീണ്ടും വീണ്ടും പറഞ്ഞിരുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ റജീന തയ്യാറായില്ല. എന്നാല്‍ ഇതിനിടെ ഇതെല്ലാം ജീവിയ്ക്കാന്‍ വേണ്ടിയാണ് ചെയ്യുന്നതെന്നും റജീന പറയുന്നുണ്ടായിരുന്നു.
കുഞ്ഞാലിക്കുട്ടിയെ അറിയില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ ഡിസംബര്‍ നാല് ചൊവ്വാഴ്ച കോടതിയിലെത്തിയ റജീന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അഭിഭാഷകനോടൊപ്പമാണ് റജീന കോടതിയിലെത്തിയത്. എന്നാല്‍ ഈ സത്യവാങ്മൂലം സ്വീകരിയ്ക്കാന്‍ കോടതി തയ്യാറായില്ല.
കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ റജീന പരസ്പര വിരുദ്ധമായി പല കാര്യങ്ങളും പറയുന്നുണ്ടായിരുന്നു.












Click it and Unblock the Notifications