എന്‍എസ്എസും എസ്.എന്‍.ഡി.പിയും ഒരുമിക്കുന്നു
കൊച്ചി: കേരളത്തിലെ ഹിന്ദുക്കളെ ഒരുമിപ്പിക്കാന്‍ എന്‍.എസ്.എസും എന്‍.എന്‍.ഡി.പിയും കൈകോര്‍ക്കുന്നു.
യോഗം കൗണ്‍സിലും ബോര്‍ഡും ഈ തീരുമാനം അംഗീകരിച്ചു കഴിഞ്ഞു. ഇതെക്കുറിച്ച് ഔദ്യോഗികമായ പ്രസ്താവനയിറക്കുന്നതിന്റെ ഭാഗമായി ഈ വിഷയം എസ്.എന്‍.ഡി.പി സമ്മേളനത്തില്‍ അവതരിപ്പിക്കും.
ജനുവരി രണ്ടിനു നടക്കുന്ന എന്‍എസ്എസ് നവതിയാഘോഷത്തിന്റെഭാഗമായി വെള്ളാപ്പള്ളി നടേശനെ ചടങ്ങില്‍ സംസാരിക്കുവാന്‍ ക്ഷണിച്ചുകൊണ്ട് എസ്.എന്‍.ഡി.പിയുമായി ഒരുമിച്ചുപ്രവര്‍ത്തിക്കാനുള്ള തീരുമാനം എന്‍.എസ്.എസ് പ്രഖ്യാപിച്ചുകഴിഞ്ഞു. എസ്.എന്‍.ഡി.പിയുടെ സമീപകാലചരിത്രത്തില്‍ വെള്ളാപ്പള്ളിയൊഴികെ മറ്റൊരു യോഗം നേതാവും എന്‍.എസ്.എസിന്റെ ഒരു പ്രധാന ചടങ്ങിനു സംബന്ധിച്ചിട്ടില്ല.
നേരത്തെ, എന്‍.എന്‍.ഡി.പിയുടെ ഗുരുവര്‍ഷത്തില്‍ പങ്കെടുക്കാന്‍ എന്‍എസ്എസ് ജന.സെക്രട്ടറി നാരായണപ്പണിക്കര്‍ക്കു ക്ഷണമുണ്ടായിരുന്നു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗായിരിക്കും നവതിയാഘോഷം ഉദ്ഘാടനം ചെയ്യുക.
ഇതിനു ശേഷം ഹിന്ദുസമൂഹത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരുവിഭാഗങ്ങളും സംയുക്തമായി സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
സംസ്ഥാനരാഷ്ട്രീയത്തില്‍ എസ്.എന്‍.ഡി.പിയും എന്‍എന്‍എസും മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി എ.കെ ആന്റണിയുടെ കാര്യത്തില്‍ ഇരുവിഭാഗങ്ങളും ഒരേ നിലപാടാണു സ്വീകരിച്ചിരുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
ഇവരുമായി നല്ല ബന്ധത്തിലായിരുന്ന ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കുവാന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയാണ് ചരടുവലിച്ചതെന്ന് ഇരുകൂട്ടരുംകരുതുന്നു.












Click it and Unblock the Notifications