കേന്ദ്രത്തിനെതിരെ സിഐടിയു പ്രക്ഷോഭത്തിന്
അഗര്‍ത്തല: യുപിഎ സര്‍ക്കാരിന്റെ തൊഴിലാളിവര്‍ഗ വിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു മറ്റ് തൊഴിലാളി യൂണിയനുകളുമായി ചേര്‍ന്ന് സംയുക്ത പ്രക്ഷോഭം ആരംഭിക്കും.
സിഐടിയുവിന്റെ മൂന്ന് ദിവസത്തെ കേന്ദ്ര നിര്‍വാഹക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ടെലികമ്യൂണിക്കേഷന്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയ സുപ്രധാന മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സിഐടിയു അനുവദിക്കില്ലെന്ന് സിഐടിയു പ്രസിഡന്റ് എം. കെ. പാന്ഥെ അറിയിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ വേണ്ടി മാത്രമാണ് ഇടതുപാര്‍ട്ടികള്‍ യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്നത്. തങ്ങളുടെ പിന്തുണ നിരുപാധികമാണെന്ന് അതുകൊണ്ട് അര്‍ഥമില്ല. തൊഴിലാളി വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം സിഐടിയു ആരംഭിക്കും- പാന്ഥെ പറഞ്ഞു.












Click it and Unblock the Notifications